Kozhikode
മര്‍കസ് ഹജ്ജ്-ഉംറ യാത്രക്കാരുടെ സംഗമം

കോഴിക്കോട്: മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായി മര്‍കസിനുകീഴില്‍ കഴിഞ്ഞവര്‍ഷങ്ങളിലായി ഹജ്ജിനും ഉംറക്കും പോയവരുടെ സംഗമവും പ്രാര്‍ഥനാ സദസ്സും ഡിസംബര്‍ രണ്ടിന് രാവിലെ 10 മണിമുതല്‍ മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും സി. മുഹമ്മദ് ഫൈസി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഡോ: ഹുസൈന്‍ സഖാഫി ചുളളിക്കോട്, ഡോ: അബ്ദുല്‍ ഹകീം അസ്ഹരി, കെ. കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി. പി. എം ഫൈസി വില്ല്യാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി സിദ്ദീഖ് തിരുവത്ര കണ്‍വീനറായി സമിതി രൂപവത്കരിച്ചു. യോഗത്തില്‍ സി മുഹമ്മദ് ഫൈസി, വള്ളിയാട് മുഹമ്മദലി സഖാഫി, ലത്തീഫ് സഖാഫി, സുലൈമാന്‍ മദനി ചുണ്ടയില്‍, ഇസ്മാഇല്‍ സഖാഫി റിപ്പണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു മര്‍കസിന് കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഹജ്ജിനും ഉംറക്കും വേണ്ടി യാത്ര ചെയ്ത മുഴുവന്‍ ആളുകളും സംബന്ധിക്കണമെന്ന് മര്‍കസ് ജനറല്‍ മാനേജര്‍ അഭ്യര്‍ത്ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് 9947809526 എന്ന നമ്പറില്‍ ബന്ധപ്പെടുക.