നില്‍പ്പു സമരത്തിന് സിപിഐ പിന്തുണ

Posted on: November 26, 2014 3:13 pm | Last updated: November 26, 2014 at 11:59 pm

cpiതിരുവനന്തപുരം: ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ ഭൂമിക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് സിപിഐയുടെ പിന്തുണ. ഇന്ന് രാവിലെയാണ് സമരത്തിന് പിന്തുണയര്‍പ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും അടക്കമുള്ള നേതാക്കള്‍ സമരപ്പന്തലിലെത്തിയത്. മാസങ്ങള്‍ പിന്നിട്ട സമരത്തിന് ആദ്യമായാണ് ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാക്കള്‍ ഒന്നിച്ചെത്തി പിന്തുണയര്‍പ്പിക്കുന്നത്. 2003ലെ സെക്രട്ടേറിയറ്റ് സമരത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്നും ആദിവാസി ഊരുകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.