ഏത് കോണ്‍ഗ്രസ് നേതാവിനും എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം:ദിഗ് വിജയ്‌സിംഗ്

Posted on: November 24, 2014 10:32 pm | Last updated: November 24, 2014 at 10:55 pm

digvijay-singh01010ന്യൂഡല്‍ഹി; കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ ആരംഭിക്കാനിരിക്കെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കളുടെ തമ്മില്‍ തല്ല രൂക്ഷമാകുന്നു. ഗാന്ധി നെഹ്‌റു കുടുംബത്തില്‍ നിന്നും പുറത്തുള്ളവര്‍ക്ക് എഐസിസി പ്രസിഡന്റാകാമെന്ന് മുന്‍ കേന്ദ്രമന്ത്രിയായ ചിദംബരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.ഇതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ദിഗിവിജയ്‌സിംഗ് രംഗത്തെത്തി. കോണ്‍ഗ്രസ് പ്രസിഡന്റാകാതിരിക്കാന്‍ ആരും ആരേയും പിടിച്ചുവെച്ചിട്ടില്ല. പി.ചിദംബരം അടമുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നും ദിഗ് വിജയ്‌സിംഗ് പറഞ്ഞു.