2014ലെ മികച്ച 25 കണ്ടുപിടുത്തങ്ങളില്‍ ഒന്ന് മംഗള്‍യാന്‍

Posted on: November 21, 2014 9:12 pm | Last updated: November 21, 2014 at 9:12 pm

mangalyaanഇന്ത്യയുടെ ചൊവ്വാ ദൗതം മംഗള്‍യാന്‍ ടൈം മാഗസിന്റെ 2014 ലെ ഏറ്റവും മികച്ച 25 കണ്ടു പിടിത്തങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ദൗത്യത്തില്‍ ചൊവ്വയിലെത്തിയ മറ്റാരുമില്ല. അമേരിക്കക്കും റഷ്യയ്ക്കും യൂറോപ്യന്‍ യൂണിയനും സാധിക്കാത്തതാണ് ഇന്ത്യ സാധിച്ചതെന്ന് ടൈം മാഗസിന്‍ പറയുന്നു.

ഇന്ത്യക്കാരായ മറ്റു രണ്ടുപേരുടെ ഉല്‍പന്നങ്ങളും ഷോര്‍ട് ലിസ്റ്റിലുണ്ട്. ഏകാന്ത തടവുകാര്‍ക്ക് എക്‌സൈസിന് സഹായിക്കുന്ന നളിനി നഡ്കര്‍ണിയുടെ കണ്ടെത്തലും മുന്‍ഗൂഗിള്‍ എഞ്ചിനീയര്‍ പ്രമോദ് ശര്‍മയുടെ ‘ഓസ്‌മോ’ എന്ന ടോയ് ടാബ്‌ലറ്റുമാണ് ഇവ.