നഗര ശുചിത്വ പദ്ധതിയില്‍ പങ്കാളിയായി

Posted on: November 20, 2014 5:56 pm | Last updated: November 20, 2014 at 5:56 pm

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നഗര ശുചിത്വ പരിപാടിയില്‍ പങ്കാളിയായി. നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സാമൂഹികസേവനപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രത്യേക ഉപഹാരം സമ്മാനിച്ചു. 2014 നവംബര്‍ 9 മുതല്‍ 14 വരെ ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ശുചീകരണയജ്ഞത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 40,000-ത്തോളം പേര്‍ സന്നദ്ധസേവനം നടത്തിയിരുന്നു.
ഈ പ്രചരണപരിപാടിയിലെ മികച്ച പങ്കാളിത്തതിനും പിന്തുണക്കുമുള്ള അംഗീകാരമായി ദുബൈ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയില്‍ നിന്നും സ്‌പോണ്‍സറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനു വേണ്ടി സിഎസ്ആര്‍ മാനേജര്‍ കെ എസ് ഹംസ പ്രത്യേക ഉപഹാരം ഏറ്റുവാങ്ങി.