ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ഡിസംബര്‍ 11ന് ആരംഭിക്കും

Posted on: November 19, 2014 6:15 pm | Last updated: November 19, 2014 at 6:15 pm

ദുബൈ: സുമന്‍സ എക്‌സ്ബിഷന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇന്ത്യന്‍ പ്രോപ്പര്‍ടി ഷോ അടുത്ത മാസം 11 മുതല്‍ 13 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് പ്രസിഡന്റ് സുനില്‍ ജെയ്‌സ്വാള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നടന്ന എക്‌സ്ബിഷന് യു എ ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇത്തവണയും അതുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപത്തിന് പറ്റിയ കാലമാണിത്.
ഏറ്റവും ഉയര്‍ന്ന വിലയില്‍ ഫഌറ്റ് ഉള്‍പെടെയുള്ളവ വിറ്റുപോവുന്ന സ്ഥലം മുംബൈയാണ്. ഏറ്റവും കൂടിയ വില നിലനില്‍ക്കുമ്പോഴും മുംബൈ നഗരത്തില്‍ നിക്ഷേപിക്കാനാണ് പ്രവാസികള്‍ താല്‍പര്യപ്പെടുന്നത്. യു എ ഇയില്‍ താമസിക്കുന്നവര്‍ക്കിടയില്‍ സുമന്‍സയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത് ഇന്ത്യയില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരില്‍ 35 ശതമാനത്തിനും മുംബൈയില്‍ നിക്ഷേപിക്കാനാണ് താല്‍പര്യം. 24.13 ശതമാനം ആളുകള്‍ ബാംഗ്ലൂരിനെ നിക്ഷേപത്തിന് അനുയോജ്യമായ പ്രദേശമായി കാണുന്നുവെന്നും സുനില്‍ ജെയ്‌സ്വാള്‍ പറഞ്ഞു.