മുല്ലപ്പെരിയാര്‍: ജലനിരപ്പ് 141.3 അടിയായി

Posted on: November 18, 2014 2:30 pm | Last updated: November 19, 2014 at 1:30 am

u3_Mullaperiyar-dam-300x183തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് മഴ കുറവാണെങ്കിലും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വരെ തമിഴ്‌നാട് കൊണ്ടുപോയിരുന്ന 905 ഘനയടിയില്‍ നിന്ന് 150 ഘനയടിയായി വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു.
ബേബി ഡാമിലെ ചോര്‍ച്ച കൂടിയതും ആശങ്കയേറ്റുന്നുണ്ട്. അണക്കിലെ മിക്ക ബ്ലോക്കിലും ചോര്‍ച്ചയുള്ളതായാണ് റിപ്പോര്‍ട്ട്. പുറത്തേക്കൊഴുകുന്ന സുര്‍ക്കി മിശ്രിതത്തിന്റെ അളവിലും വര്‍ധനയുണ്ടായിട്ടുണ്ട്.