ശാസ്ത്ര കുതുകികള്‍ക്ക് പ്രോത്സാഹനം നല്‍കണം: പി പി ശ്യാമളാദേവി

Posted on: November 18, 2014 12:49 am | Last updated: November 17, 2014 at 10:49 pm

കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നായന്‍മാര്‍മൂല ടിഐഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. പിപി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര കുതികികള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ നമ്മടെ നാട്ടിലെ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. യോഗത്തില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍ പതാക ഉയര്‍ത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സുജാത, കാസര്‍കോട് ഡി ഇ ഒ. സദാശിവ നായിക്, നായന്‍മാര്‍മൂല ബദര്‍ ജമാഅത്ത് പ്രസിഡന്റ് എന്‍ എ അബൂബക്കര്‍ ഹാജി, ടി ഐ എച്ച് എസ് എസ് മാനേജര്‍ എം അബ്ദുല്ല ഹാജി, ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ. പിവി കൃഷ്ണകുമാര്‍, ആര്‍ എം എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ അബ്ദുസ്സലാം, ടി ഐ എച്ച് എസ് എസ് പ്രസിഡന്റ് ടിപി മുഹമ്മദലി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജി ലത എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഇ വിനോദ് നന്ദി പറഞ്ഞു. മേള ഇന്ന് സമാപിക്കും.