Connect with us

Kozhikode

ത്രിതല പഞ്ചായത്ത് മുന്‍ മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍: സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും- ഇ ടി

Published

|

Last Updated

കോഴിക്കോട്: ത്രിതല പഞ്ചായത്ത് മുന്‍ മെമ്പര്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ജനപ്രതിനിധികളെ പരിഗണിക്കാതിരിക്കുന്നത് ശരിയല്ല. ഇവരുടെ കഴിവുകള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉപയോഗപ്പെടുത്തണമെന്നും ഇ ടി ആവശ്യപ്പെട്ടു. ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് വര്‍ഷങ്ങളോളം പഞ്ചായത്തിലും പുറത്തും പരസ്പരം ഏറ്റുമുട്ടിയവര്‍ ഒരു കുടക്കീഴില്‍ അണിനിരന്നത് കൗതുകമായി. ഗ്രാമ വികസനത്തില്‍ വര്‍ഷങ്ങളോളം മുഖ്യ പങ്ക് വഹിച്ച അവര്‍ പഴയകാല സ്മരണകള്‍ അയവിറക്കി. പ്രായാധിക്യം മൂലം ബുദ്ധിമുട്ടുന്ന നിരവധി പേര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. 80 വയസ്സ് കഴിഞ്ഞ 44 പേരെ ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാടയണിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല മുഖ്യ പ്രഭാഷണം നടത്തി. ഫോര്‍മര്‍ മെമ്പേഴ്‌സ് ജില്ലാ പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ വി അബ്ദുര്‍റഹ്മാന്‍, ജനറല്‍ സെക്രട്ടറി എം പി പത്മനാഭന്‍, കെ സി അബു, പി മോഹനന്‍ മാസ്റ്റര്‍, ഐ വി ശശാങ്കന്‍, മുക്കം മുഹമ്മദ്, അഹമ്മദ് ദേവര്‍കോവില്‍, എന്‍ വേണു, എന്‍ വി ബാബുരാജ്, അങ്കത്തില്‍ അജയകുമാര്‍, കെ പി രാജന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കെ പി കൃഷ്ണന്‍ കുട്ടി, കെ ഒ ആലി, എന്‍ എ അസീസ്, കെ സി സുബ്രഹ്മണ്യന്‍, മണ്‍വിള സൈനുദ്ദീന്‍, ബി സെയ്തലവി, കെ കെ ബശീര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം കെ ഭാസ്‌കരന്‍ സ്വാഗതവും സെക്രട്ടറി അന്നമ്മ മാത്യു നന്ദിയും പറഞ്ഞു.