പ്രധാനമന്ത്രിയാകാത്തതില്‍ സങ്കടമില്ല: അഡ്വാനി

Posted on: November 14, 2014 11:20 pm | Last updated: November 14, 2014 at 11:20 pm

advaniപാറ്റ്‌ന: പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ ദുഃഖമില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി. മുഴുവന്‍ പാര്‍ട്ടികളില്‍ നിന്ന് തനിക്ക് ലഭിച്ച ആദരവുകളില്‍ തൃപ്തനാണ്. പാര്‍ലിമെന്റില്‍ തന്നെ മുഴുവന്‍ കക്ഷി നേതാക്കളും വളരെയേറെ ആദരിച്ചിട്ടുണ്ട്. ഇത് പ്രധാനമന്ത്രി പദത്തേക്കാള്‍ എത്രയോ വലുതാണെന്നും അഡ്വാനി പറഞ്ഞു.
മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്റെ കീഴിലുള്ള റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സംബന്ധിക്കുന്നതിനിടെയാണ് അഡ്വാനി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത് അഡ്വാനിയെയായിരുന്നു. പിന്നീട് ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് അഡ്വാനി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. പിന്നീട് തിരിച്ചുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് കുറഞ്ഞ സമയം മാത്രമേ ആയിട്ടുള്ളൂ, ഇപ്പോള്‍ നല്ല രീതിയിലാണെന്നായിരുന്നു അഡ്വാനിയുടെ മറുപടി.