Connect with us

Palakkad

കൂട്ടക്കൊലക്ക് എത്തിച്ചത് അവിഹിത ബന്ധം

Published

|

Last Updated

പാലക്കാട്: കോളിളക്കം സൃഷ്ടിച്ച് ആമയൂര്‍ കൂട്ടക്കൊലകേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ ശരിവെച്ചുള്ള ഹൈക്കോടതി വിധി ആമയൂര്‍ നിവാസികള്‍ക്ക് ആശ്വാസമായി.
കാമുകിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി പാല പറമ്പത്തോട്ട് റെജികുമാര്‍ ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയ സംഭവം ഇനിയും നാട്ടുകാര്‍ക്ക് മറക്കാനായിട്ടില്ല.
പൈശാചികമായ കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നാണ് കോടതി തന്നെ പറയുന്നത്. കേസില്‍ റെജികുമാര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായി വധശിക്ഷയ്ക്കു പുറമേ 17വര്‍ഷം കഠിനതടവും 1000 രൂപ പിഴയും കോടതി വിധച്ചിട്ടുണ്ടായിരുന്നു.
നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ റെജികുമാര്‍ ചെയ്തുവെന്ന് ബോധ്യപ്പെട്ടതായി പ്രിന്‍സിപ്പല്‍ ജില്ലാ കോടതി പറഞ്ഞത്. 89 സാക്ഷികളുള്ള കേസിന്റെ വിചാരണ രണ്ടുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
2008 ജൂലൈ 8നും 22നും ഇടക്കാണ് കേസിനാസ്പദമായ കൃത്യങ്ങള്‍ നടന്നത്. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് മൂത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു തെളിഞ്ഞിരുന്നു.
ലിസിയും റെജികുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. പത്രപ്പരസ്യം കണ്ട് ആമയൂരില്‍ ഇവര്‍ ടാപ്പിംഗ് ജോലിക്ക് എത്തിയതായിരുന്നു. അമലും അമന്യയും അച്ഛനമ്മമാരോടൊപ്പവും, അമലു, അമല്യ എന്നിവര്‍ പാലാ രാമപുരം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹോസ്റ്റലിലുമാണ് താമസിച്ചിരുന്നത്.
ഭാര്യയെയും മക്കളെയും മൂന്നു ഘട്ടമായി കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഭാര്യയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്തുള്ള പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടേത് വീട്ടിനുള്ളിലുമായിരുന്നു കണ്ടെത്തിയത്. ലിസിയെക്കുറിച്ചുള്ള സംശയവും റെജികുമാറിന്റെ അവിഹിതബന്ധവുമാണ് കൊലപാതകത്തില്‍ കലാശിച്ചതത്രെ. 2008ജൂലൈയിലാണ് പട്ടാമ്പിക്കടുത്ത് ആമയൂരില്‍ നാടിനെ നടുക്കിയ കൊലപാതം അരങ്ങേറിയത്.
ഈ കേസില്‍ 2009ലാണ് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഇതിനെതിരെ യാണ് ഹൈക്കോടതിയില്‍ പോയത്. ഹൈക്കോടതിയും റെജിയുടെ ക്രൂരതക്ക് വധശിക്ഷ വിധിച്ചതോടെ നാട്ടുകാര്‍ക്കും കൊല്ലപ്പെട്ട ലിസിയുടെ കുടുംബത്തനും ആശ്വാസമായി.