മര വ്യവസായികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി കുഞ്ഞാലിക്കുട്ടി

Posted on: November 9, 2014 11:41 am | Last updated: November 9, 2014 at 11:41 am

kunchalikkuttiമലപ്പുറം: മരവ്യവസായി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ പരിഗണിക്കാമെന്ന് വ്യവസായ ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുകിട മരവ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന സംഘടനാ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഇടപെടേണ്ട വിഷയങ്ങള്‍ ക്രോഡീകരിച്ച ശേഷം സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പി ഉബൈദുല്ല എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് എം പി സധു അധ്യക്ഷത വഹിച്ചു. പി വേലായുധന്‍, എസ് ദിനേശ്, പി സുനില്‍കുമാര്‍, ജെയിംസ് വടപുറം, സുന്ദരന്‍ മേലാറ്റൂര്‍, പുരുഷോത്തമന്‍ താനൂര്‍, സുരേന്ദ്രന്‍ മുണ്ടന്‍കുളം, കരീം എടവണ്ണ പ്രസംഗിച്ചു. ശില്‍പശാലയില്‍ എ ഹരീഷ്, വി ഹരിനാരായണന്‍, ജയിംസ് മാത്യു, വരുണ്‍നാരായണന്‍, മുസ്താഖ് അലി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.