റോബര്‍ട്ട് വാദ്രയുടെ നാല് കമ്പനികള്‍ അടച്ചുപൂട്ടി

Posted on: November 6, 2014 8:54 pm | Last updated: November 6, 2014 at 8:55 pm

vadraമുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഹരിയാനയിലെയും രാജസ്ഥാനിലെയും നാലു കമ്പനികള്‍ അടച്ചുപൂട്ടി. ഡി എല്‍ എഫ് അഴിമതി ആരോപണത്തെ തുടര്‍ന്നാണ് കമ്പനികള്‍ അടച്ചുപൂട്ടിയത്.

ഹരിയാനയിലും രാജസ്ഥാനിലുമായി റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ആറു കമ്പനികളാണ് വധേര്ക്കുള്ളത്. ഇതില്‍ നാലെണ്ണമാണ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നതെന്ന് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം അറിയിച്ചു. അടുത്തിടെ വാദ്രയുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാനയില്‍ അധികാരമേറ്റ ബി ജെ പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.