28 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

Posted on: November 4, 2014 9:39 am | Last updated: November 4, 2014 at 9:39 am

കുറ്റിയാടി: കുറ്റിയാടി കടേക്കച്ചാലില്‍ കുഞ്ഞമ്മദ് കുട്ടിയുടെ വീട്ടില്‍ നിന്ന് 28 പവന്‍ സ്വര്‍ണാഭരണങ്ങളും ആയിരം രൂപയും മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടടുത്താണ് കവര്‍ച്ച് നടന്നത്. പിന്‍വശത്തെ വാതില്‍ തകര്‍ത്ത ശേഷം മറ്റൊരു മുറിയുടെ വാതിലും കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുകളിലത്തെ മുറിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. താഴെ ഇറങ്ങി വന്ന് അടുത്ത മുറിയില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കുഞ്ഞമ്മദിന്റെ ഇളയ മകന്റെ ഭാര്യ കാണുകയും വീട്ടിലുള്ള മറ്റുള്ളവരെ വിളിച്ചുണര്‍ത്തുകയുമായിരുന്നു. വടകര ഡി വൈ എസ് പി. പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. വടകരയില്‍ നിന്ന് വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റിയാടി സി ഐയുടെ ചാര്‍ജ് വഹിക്കുന്ന പേരാമ്പ്ര സി ഐ. ജോഷി ജോസ്, കുറ്റിയാടി എസ് ഐ. പി ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.