Connect with us

Kerala

പത്മനാഭസ്വാമി ക്ഷേത്ര കേസ്: അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം

Published

|

Last Updated

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രകേസില്‍ അമിക്കസ് ക്യൂറിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. രാജകുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ചാണ് രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മീഭായ് സുപ്രീംകോടതിയെ സമീപിച്ചത്.
രാജകുടുംബത്തെ ക്ഷേത്രത്തിന്റെ അധികാരത്തില്‍ നിന്നുമാറ്റിനിര്‍ത്താനാണ് ശ്രമം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റേതാണ് ക്രൂരമായ ആരോപണങ്ങളാണ്. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 11ന് കോടതി പരിഗണിക്കും.
അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഗുരുതര ആരോപണങ്ങളാണ് രാജകുടുംബത്തിനെതിരെ ഉന്നയിച്ചത്. ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തിയെന്നും സ്വര്‍ണം പൂശുന്ന യന്ത്രങ്ങള്‍ കണ്ടെത്തിയെന്നതും അടക്കം നിരവധി ഗൗരവമേറിയ ആരോപണങ്ങളാണ് അമിക്കസ് ക്യൂറി ഉന്നയിച്ചത്.