മദ്യനയം അട്ടിമറിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നെന്ന് ടി എന്‍ പ്രതാപന്‍

Posted on: September 28, 2014 10:58 am | Last updated: September 29, 2014 at 12:43 am

tn prathapanതിരുവനന്തപുരം: മദ്യനയം അട്ടിമറിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ടി എന്‍ പ്താപന്റെ ആരോപണം. മദ്യ ഉപഭോഗം സംബന്ധിച്ച് തെറ്റായ കണക്ക് സമര്‍പ്പിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു. മദ്യനയം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ബാറുടമകളുടെ താല്‍പര്യം സംരക്ഷിക്കുകയാണെന്നും പ്രതാപന്‍ ആരോപിച്ചു. യഥാര്‍ത്ഥ കണക്ക് ഹൈക്കോടതിക്ക് കൈമാറാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.

ALSO READ  ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: ടി എൻ പ്രതാപൻ എം പി