മദ്രസാ പ്രവേശനോത്സവം തിങ്കളാഴ്ച്ച

Posted on: August 31, 2014 7:10 pm | Last updated: August 31, 2014 at 7:10 pm

NES_PHOTO copyഷാര്‍ജ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈസലൂണില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുര്‍റഹ്മാന്‍ബ്‌നു ഔഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്‌റസയില്‍ പ്രവേശനോത്സവം തിങ്കളാഴ്ച്ച വൈകുന്നേരം നാലിന് നടക്കുമെന്ന് മദ്‌റസ ഭാരവാഹികള്‍ അറിയിച്ചു.
വേനലവധി കഴിഞ്ഞ് മദ്‌റസ തുറക്കുന്നതിനോടനുബന്ധിച്ചാണ് പ്രവേശനോത്സവം. ഷാര്‍ജ സര്‍ക്കാറിന്റെ കീഴിലുള്ള മുഅസ്സസത്തുല്‍ ഖുര്‍ആന്റെ അംഗീകാരത്തോടെ നാലു ഷിഫ്റ്റുകളിലായി 800 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഷാര്‍ജയിലെ ഏറ്റവും വലിയ മദ്‌റസയാണിത്. ഇതിനകം നിരവധി വിദ്യാര്‍ഥികള്‍ വിശുദ്ധ ഖുര്‍ആന്റെ രണ്ട് മര്‍ഹല ഹൃദിസ്ഥമാക്കി മുഅസ്സസയുടെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരായ പത്തോളം ഹാഫിളുമാരാണ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഖുര്‍ആന്‍ പഠനത്തോടൊപ്പം കുട്ടികള്‍ക്കു മോട്ടിവേഷന്‍ ക്ലാസുകള്‍, ടാലന്റ്, സമ്മര്‍ ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: 050-7560914