മറീന മാളിനും ഗുബൈബ സ്റ്റേഷനും ഇടയില്‍ ദുബൈ ഫെറി

Posted on: August 30, 2014 7:22 pm | Last updated: August 30, 2014 at 7:22 pm

dubai-ferry-mapaദുബൈ: സെപ്തംബര്‍ ഒന്നിന് മറീന മാളിനും ഗുബൈബ സ്റ്റേഷനും ഇടയില്‍ ദുബൈ ഫെറി ഗതാഗതം ആരംഭിക്കുമെന്ന് ആര്‍ ടി എ ജലഗതാഗത വിഭാഗം മേധാവി ഹുസൈന്‍ ഖാന്‍ സാഹിബ് അറിയിച്ചു. ആദ്യ സര്‍വീസ് ഉച്ച ഒന്നിനായിരിക്കും. വൈകുന്നേരം 6.30നും സര്‍വീസ് ഉണ്ടാകും. കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും മറ്റും ഒരു പോലെ ആസ്വാദ്യകരമായ യാത്രാനുഭവം ഒരുക്കും. 2011ല്‍ ദുബൈ ബോട്ട് ഷോയിലാണ് ദുബൈ ഫെറി സര്‍വീസ് പ്രഖ്യാപിച്ചത്. ക്രീക്ക് മേഖലയില്‍ വിനോദ സഞ്ചാരം വര്‍ധിപ്പിക്കുക ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു ഇത്. ജലഗതാഗതത്തില്‍ ഏറ്റവും വലിയ ശൃംഖലയാണ് ദുബൈ ഫെറി. ജുമൈറ ബീച്ച്, ദുബൈ മറീന, ജുമൈറ ബീച്ച് റസിഡന്‍സ്, വാട്ടര്‍ ഫ്രണ്ട് പദ്ധതികള്‍ വഴി വേറെ റൂട്ടുകളുണ്ട്.
100 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന, 32 മീറ്റര്‍ നീളവും എട്ടുമീറ്റര്‍ വീതിയുമുള്ള, മണിക്കൂറില്‍ 24 നോട്ടിക്കല്‍ വേഗതയുള്ള ബോട്ടാണ് ദുബൈ ഫെറിക്ക് ഉപയോഗിക്കുന്നതെന്നും ഹുസൈന്‍ ഖാന്‍ സാഹിബ് അറിയിച്ചു.