Connect with us

National

കാറുകളില്‍ പിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: കാറുകളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ആരോഗ്യ മന്ത്രാലയം കത്തുനല്‍കി. ബൈക്കില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ കത്തില്‍ ശുപാര്‍ശയുണ്ട്.

നേരത്തെ കേന്ദ്ര ഗ്രാമ വികസന മന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ തന്നെ കാറുകളിലും പിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ഹര്‍ഷവര്‍ധന്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് മുന്‍ട്രാന്‍സ്‌പോര്‍ട്ട് കമ്മീണര്‍ ഋഷിരാജ് സിംഗ് കാറുകളില്‍ പിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.