മോണോ റെയില്‍: സ്ഥലപരിശോധന നടത്തി

Posted on: August 20, 2014 10:12 am | Last updated: August 20, 2014 at 10:12 am

MONORAILകോഴിക്കോട്: മോണോ െറയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പ്രാഥമിക സ്ഥലപരിശോധന നടത്തി. ജില്ലാ കലക്ടര്‍ സി എ ലതയുടെ നിര്‍ദേശപ്രകാരം നഗരപാതാ വികസനം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഇ പി മേഴ്‌സി, മോണോറെയില്‍ പ്രോജക്ട് മാനേജര്‍ ആനന്ദ് ഇളമണ്‍, ലാന്‍ഡ് അക്വിസിഷന്‍ അഡൈ്വസര്‍ എം വിജയരാഘവന്‍, വാല്വേഷന്‍ അസിസ്റ്റന്റ് കെ ബാബു, റവന്യു ഇന്‍സ്‌പെക്ടര്‍ പി ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ചേവായൂര്‍, തൊണ്ടയാട്, കോട്ടുളി, പുതിയ ബസ്സ്റ്റാന്റ്, കെ എസ് ആര്‍ ടി സി എന്നിവിടങ്ങളില്‍ മോണോ റെയില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള സ്വകാര്യ ഭൂമിയാണ് പരിശോധിച്ചത്. മോണോെറയില്‍ പദ്ധതിയിലെ 15 സ്റ്റേഷനുകളില്‍ 11 എണ്ണത്തിനാണ് സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടത്.