Connect with us

Palakkad

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല: പിണറായി

Published

|

Last Updated

പാലക്കാട്: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നാണ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
സി പി എം കൊടുമ്പ്, പുതുപ്പരിയാരം ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് വിശദീകരണം ആവശ്യപ്പെട്ട്—മന്ത്രിസഭാ ഉപസമിതിക്ക് ഹൈക്കോടതി നോട്ടീസ് അയക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായുള്ള വ്യക്തമായ വിധി യെഴുത്താണിത്. ഉപസമിതി എന്ന് പറഞ്ഞാല്‍ മന്ത്രിസ‘ തന്നെയാണ്. കോടതിവിധി മാനിക്കുകയാണെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരാനുള്ള അവകാശം സര്‍ക്കാരിനില്ല.——
എല്‍ ഡി എഫിന്റെ ‘രണകാലത്തും പ്ലസ്ടു കോഴ്‌സ് അനുവദിച്ചിട്ടുണ്ട്.—അന്നൊന്നും ഇങ്ങനെയൊരുആക്ഷേപം ഉയര്‍ന്നിട്ടില്ല.—അര്‍ഹതനോക്കിമാത്രമാണ് അന്ന് കോഴ്‌സ് അനുവദിച്ചത്.—— എന്നാലിന്ന് സര്‍വത്ര അഴിമതിയാണ്.—അഴിമതിയുടെ തെളിവ് ഹാജരാക്കാനാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.—നൂറിലധികം— കോഴ്‌സുകള്‍ക്ക് കോടതി അനുമതി നിഷേധിച്ചത് ഊഹത്തിന്റെ അടിസ്ഥാനത്തിലല്ല.—— ജുഡീഷ്യല്‍ സ്‌ക്രൂട്ടിനിക്ക് ശേഷമാണ്.—കോഴ്‌സുകള്‍ സംബന്ധിച്ച്— വിദഗ്ധസമിതി ശുപാര്‍ശ ചെയ്യണം.—
ആ ശുപാര്‍ശ വിദ്യാഭ്യസ ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കണം. അത് കണക്കിലെടുത്ത്— മാനദണ്ഡങ്ങള്‍ അനുസരിച്ചാവണം കോഴ്‌സ് അനുവദിക്കേണ്ടത്.—ഇവിടെ അര്‍ഹതയില്ലാത്ത സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്.—ഇത് സംബന്ധിച്ച്— വിശദീകരിക്കാന്‍ കോടതി എജിയോട് ആവശ്യപ്പെട്ടു.—പുറംവാതില്‍ വഴി മന്ത്രിസ‘ ഉപസമിതിയാണ് കോഴ്‌സ് അനുവദിച്ചതെന്ന് എജിക്ക് കോടതിയില്‍ പറയാനാവുമോ.—അതുകൊണ്ട്— എ ജിക്ക്—കോടതിയുടെ കടുത്ത വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നു.
കോണ്‍ഗ്രസ്-ഇടതുസഹകരണം വേണമെന്ന എ കെ ആന്റണിയുടെ പ്രസ്താവനയില്‍ വലിയകാര്യമൊന്നുമില്ല.—
രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത് ആന്റണി ഉള്‍പ്പെടെയു—ള്ള മന്‍മോഹന്‍സിങ് സര്‍ക്കാരാണ്.—അവര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പുര്‍ണമായി കീഴടങ്ങി ജനങ്ങളെ ദ്രോഹിച്ചു.
ലക്ഷക്കണക്കിന് കോടിരൂപ ഖജനാവില്‍നിന്ന് കൊള്ളയടിക്കാന്‍— നേതൃത്വം നല്‍കി. മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ ജനദ്രോഹനടപടികള്‍ വാശിയോടെ തുടരുന്നുവെന്നത് വസ്തുതയാണ്.—എന്നാല്‍ അവരുടെ കാലത്ത് നാടിനെ ദ്രോഹിച്ചത് സംബന്ധിച്ച്— എ കെ ആന്റണിക്ക് എന്താണ് പറയാനുള്ളത്.
കോണ്‍ഗ്രസിനെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും- പിണറായി ചോദിച്ചു. കോണ്‍ഗ്രസിന്റെ ജനദ്രോഹനയങ്ങള്‍ അതേപടി തുടരുന്നതിനൊപ്പം രാജ്യത്തിന്റെ മതനിരപേക്ഷതയെ അപകടത്തിലാക്കുന്ന നയവുമായാണ്‌മോഡി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഗുജറാത്തില്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദമോഡിയും അമിത്ഷായും മഹാഭാരതത്തിലെ ദുര്യോധനനെയും ദുശ്ശാസനനെയുംപോലെയാണ് നീങ്ങുന്നത്.—
അവരെ ആശിര്‍വദിക്കാന്‍ ആര്‍ എസ് എസും കൂടെയുണ്ട്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷതക്ക് എന്ത് സം‘വിക്കുമെന്ന ആശങ്ക ഉയരുകയാണ്-പിണറായി പറഞ്ഞു.—

Latest