എസ് എസ് എഫ് സാഹിത്യോത്സവ്

Posted on: August 19, 2014 10:42 am | Last updated: August 19, 2014 at 10:42 am
SHARE

ssf flagമണ്ണാര്‍ക്കാട്: യൂനിറ്റുകളില്‍ സാഹിത്യോത്സവ് വിപുലമാക്കണമെന്ന് എസ് എസ് എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
മര്‍ക്‌സുല്‍ അബ്‌റാറില്‍ നടന്ന എസ് എസ് എഫ് മണ്ണാര്‍ക്കാട് സെക്ടര്‍ സാഹിത്യോത്സവ് ഉദ്ഘാടന സെന്‍ഷനില്‍ അബ്ദുറഹീം സൈനി, അബ്ദുസ്സലാം മാസ്റ്റര്‍, നജീബ് ഇര്‍ഫാനി പ്രസംഗിച്ചു. പത്ത് യൂനിറ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ നൊട്ടമല യൂനിറ്റ് ഒന്നാം സ്ഥാനം നേടി.
ചീളിപ്പാടം, കൈതച്ചിറ യൂനിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2013 ല്‍ ചിറപ്പാടത്ത് നടന്ന സാഹിത്യോത്സവിലും മുഹമ്മദ് പ്രതിഭയായി തിരെഞ്ഞടുക്കപ്പെട്ടിരുന്നു. 23, 24 തീയതികളില്‍ എസ് എസ് എഫ് മണ്ണാര്‍ക്കാട് ഡിവിഷന്‍ സാഹിത്യോത്സവ് പുല്ലശേരിയില്‍ നടക്കും.
മണ്ണാര്‍ക്കാട്: എസ് എസ് എഫ് കുമരംപുത്തൂര്‍ യൂനിറ്റ് സാഹിത്യോത്സവില്‍ എടേരം യൂനിറ്റ് ജേതാക്കളായി,മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ഹാജി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി എം എ നാസര്‍ സഖാഫി, അബൂബക്കര്‍ മദനി പയ്യനെടം, അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍, സ്വാലിഹ് സഖാഫി, റഫീഖ് സഖാഫി പങ്കെടുത്തു. ഉസ്മാന്‍ സഖാഫി പയ്യനെടം വിജയികള്‍ക്ക് സമ്മാനദാനം നടത്തി.
മണ്ണാര്‍ക്കാട്: കച്ചേരിപ്പറമ്പ് ബദ് രിയ നഗരിയില്‍ വെച്ച് നടന്ന കോട്ടോപ്പാടം സെക്ടര്‍ സാഹിത്യോത്സവില്‍ പുറ്റാനിക്കാട് യൂനിറ്റ് ജേതാക്കളായി.
കച്ചേരിപ്പറമ്പ് രണ്ടും കാഞ്ഞിരംകുന്ന് യൂനിറ്റ് മൂന്നും സ്ഥാനങ്ങള്‍ നേടി.ടി ആര്‍ തിരുവിഴാം കുന്ന് ഉദ്ഘാടനം ചെയ്തു മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി മുഖ്യാത്ഥിയായി. അമാനുള്ള കിളിരാനി, മുത്വലിബ് റഹ്മാനി, ടി കെ ഇപ്പു പങ്കെടുത്തു.
പാലക്കാട്: എസ് എസ് എഫ് പുതുപ്പരിയാരം സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ഫൈസല്‍ സഅദി പയ്യനെടം അധ്യക്ഷത വഹിച്ചു.
കമ്പ യൂനിറ്റ് ഒന്നാം സ്ഥാനവും പൂച്ചിറ രണ്ടാം സ്ഥാനവും പന്നിയപ്പാടം മൂന്നും സ്ഥാനം നേടി മൂസ അന്‍വരി ഉദ്ഘാടനവും ഖാദര്‍ സഖാഫി കമ്പ, ശറഫുദ്ദീന്‍ അല്‍ഹസനി, ഇസ്ഹാഖ് അഹ് സനി പങ്കെടുത്തു, വിജയികള്‍ക്ക് സമ്മാനം നല്‍കി.

മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട്: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് കെ—എസ് ഇ ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ബി മനോജ് ഉദ്ഘാടനം ചെയ്തു. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. സുമേശ്കുമാര്‍, നാരായണന്‍, സജി, രതീഷ് ബാബു, ജയപ്രകാശ്, ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here