സമര്‍പ്പണത്തിന് പ്രതിജ്ഞ ചെയ്ത് എസ് വൈ എസ്. ഇ സി ശില്‍പ്പശാല സമാപിച്ചു

Posted on: August 19, 2014 1:22 am | Last updated: August 19, 2014 at 1:22 am

കോഴിക്കോട്: പ്രവൃത്തിയും സംസാരവും തുടങ്ങി ജീവിതത്തിലെ സര്‍വ്വസവും ഇസ്‌ലാമിന്റെ വഴിയില്‍ സമര്‍പ്പിക്കാന്‍ പ്രതിജ്ഞ ചെയ്ത് എസ് വൈ എസ് സംസ്ഥാന ഇ സി ശില്‍പ്പശാല സമാപിച്ചു.
‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന തലവാചകത്തില്‍ എസ് വൈ എസ് ആഘോഷിക്കുന്ന 60-ാം വാര്‍ഷിക സമ്മേളനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കുവേണ്ടിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
സ്റ്റേറ്റ്, ജില്ല ഇ സി അംഗങ്ങള്‍ക്കു പുറമെ ജില്ല ഭാരവാഹികള്‍ കൂടി പങ്കെടുത്ത ശില്‍പ്പശാലയില്‍ സംഘാടനം, പ്രചാരണം, സമ്പാദനം, തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയും പഠനവും നടന്നു. കോഴിക്കോട് മര്‍കസ് കോപ്ലക്‌സില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എസ് ശറഫുദ്ദീന്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. മജീദ് കക്കാട് സ്വാഗതവും സ്വാദിഖ് വെളിമുക്ക് നന്ദിയും പറഞ്ഞു.