കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ കെ എസ് യു-എം എസ് എഫ് സഖ്യത്തിന്

Posted on: August 16, 2014 8:38 pm | Last updated: August 17, 2014 at 12:51 am

28mpm-Calicut_Univ_1068510e (1)കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കെ എസ് യു-എം എസ് എഫ് സഖ്യത്തിന് ജയം. അഞ്ച് ജനറല്‍ സീറ്റുകളാണ് സഖ്യം വിജയിച്ചത്. കെ എം അഭിജിത്ത് ചെയര്‍മാനും എം കെ മുഹമ്മദ് സ്വാദിഖ് ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് സീറ്റുകളാണ് എസ് എഫ് ഐ നേടിയത്. ഇതില്‍ ഒരു സീറ്റില്‍ ടോസിലൂടെ എസ് എഫ് ഐ ജയിച്ചത്.