കെ എന്‍ ഇ എഫ് സംസ്ഥാന സമ്മേളനം കോട്ടയത്ത്

Posted on: August 15, 2014 12:12 am | Last updated: August 15, 2014 at 12:12 am

കോട്ടയം: കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 16, 17 തീയതികളില്‍ കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം എല്‍ തല്‍വാര്‍ നഗര്‍(വിമലഗിരി കത്തീഡ്രല്‍ ഓഡിറ്റോറിയം)പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ വി രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
മന്ത്രി കെ സി ജോസഫ് ആമുഖ പ്രഭാഷണം നടത്തും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സുവനീര്‍ പ്രകാശിപ്പിക്കും. ജോസ് കെ മാണി എം പി, അഡ്വ. സുരേഷ് കുറുപ്പ് എം എല്‍ എ, അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ, കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍, നോണ്‍ ജേര്‍ണലിസ്റ്റ് പ്രസിഡന്റ് പി ദിനകരന്‍, കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ് എസ് മനോജ് എന്നിവര്‍ സംസാരിക്കും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത വി ബാലഗോപാലിനെ അനുമോദിക്കും. സെക്രട്ടറി ഗോപന്‍ നമ്പാട്ട് റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുല്‍ ഹമീദ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച പകല്‍ മൂന്നിന് ട്രേഡ് യൂനിയന്‍ സമ്മേളനം നടക്കും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.