Connect with us

Palakkad

അതിര്‍ത്തി മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വ്യാപകമാകുന്നു

Published

|

Last Updated

ചിറ്റൂര്‍: അതിര്‍ത്തി മേഖലയിലെ തോട്ടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം പെരുകുന്നു. കിഴക്കന്‍ മേഖലയായ കൊഴിഞ്ഞാമ്പാറ ഫര്‍ക്ക, മീനാക്ഷിപുരം എന്നീ പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ തോട്ടത്തില്‍ താമസിച്ച് പണിയെടുക്കുന്ന സ്ത്രീകളും കുട്ടികളുമാണ് തോട്ടം ഉടമയുടെയും പ്രദേശത്തെ പ്രമാണിമാരുടെയും അതിക്രമങ്ങള്‍ക്ക് ഇരയാവുന്നത്.തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍ധനരായ കുടുംബങ്ങളെയും ആദിവാസി കുടുംബങ്ങള്‍ക്കും തോട്ടത്തിനുള്ളില്‍ താമസിക്കാനുള്ള ഷെഡ് നിര്‍മിച്ചു നല്‍കി തോട്ടം പണി നല്‍കുന്നതോടെ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവര്‍ ചെറിയ കൂലിക്ക് പണിയെടുപ്പിക്കുകയാണ് ചെയ്തു വരുന്നത്. താമസവും ജോലിയും നല്‍കിയ യജമാനന്മാരോടുള്ള ഭയവും അമിത വിധേയത്വവും കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ പ്രതികരിക്കാനാവാത്ത നിലയിലുമാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ തെങ്ങിന്‍ തോപ്പുകള്‍ കേന്ദ്രീകരിച്ച് നിരവധി അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പീഡനത്തിനിരയായി ജീവഹാനി സംഭവിക്കുമ്പോള്‍ മാത്രമാണ് പുറം ലോകം അറിയുന്നതു തന്നെ. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇരു സംസ്ഥാനത്തേയും നിയമപാലകര്‍ ഇതു ശ്രദ്ധിക്കാറുമില്ല.തോട്ടം ഉടമകള്‍ക്ക് അടിമപ്പെടുന്ന തൊഴിലാളി കുടുംബങ്ള്‍ക്ക് നേരെയുണ്ടാവുന്ന പീഡനസം”വങ്ങളില്‍ പ്രതികരിക്കാനാവാതെ സഹിക്കുകയാണ് പതിവ്. കഴിഞ്ഞ മേയ് 18ന് മീനാക്ഷിപുരത്തെ തെങ്ങിന്‍തോട്ടത്തില്‍ വച്ച് പതിമൂന്നുകാരിയായ പെണ്‍കുട്ടി ക്രൂരമായ ഉപദ്രവത്തിന് ഇരയായി മരിച്ച സം”വം കൊലപാതകമാണെന്ന് തിരിച്ചറിയുന്നതു തന്നെ പത്ത് ദിവസത്തിനു ശേഷമാണ്. മാതാപിതാക്കള്‍ക്ക് കുട്ടി ഉപദ്രവത്തിന് ഇരയായ വിവരം അറിയാമായിരുന്നെങ്കിലും തോട്ടം ഉടമയുടെയും സുഹൃത്തുക്കളുടെയും ഭീഷണിമൂലം വസ്തുത മറച്ചുവയ്ക്കുകയായിരുന്നു.സം”വത്തെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്, ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റി, പോലീസ് എന്നിവര്‍ അതിര്‍ത്തി മേഖലകളിലെ തെങ്ങിന്‍തോപ്പുകളില്‍ പരിശോധന നടത്തി. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പീഡനങ്ങളും വ്യാപകമായ ബാലവേലയും ശ്രദ്ധയില്‍പ്പെട്ടിട്ടും ശാശ്വത നടപടി സ്വീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ബാലവേല നടത്തുന്നതിനെതിരേ തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്.തമിഴ് വംശജരായ കുടുംബങ്ങള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കി തോട്ടങ്ങളില്‍ പണിയെടുക്കുന്നുണ്ടെങ്കിലും ഒരു രേഖയും ഇവരുടെ പക്കല്‍ ഉണ്ടാകാറില്ല. കൂടാതെ തൊഴിലാളികളെ കുറിച്ച് തോട്ടം ഉടമകളുടെ പക്കല്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ മറ്റ് തോട്ടങ്ങളിലേക്ക് മാറ്റുകയാണ് പതിവ്. 100 ഏക്കറിലധികം വിസ്തൃതിയുള്ള തോട്ടങ്ങളായതിനാല്‍ ബന്ധപ്പട്ട അധികൃതര്‍ക്ക് പരിശോധന നടത്താനോ അവിടങ്ങളില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ പുറം ലോകം അറിയാനോ സാധിക്കാറില്ല.

Latest