Connect with us

Education

പ്ലസ് വണ്‍: പുതിയ സ്‌കൂളുകളിലേക്കുള്ള പ്രവേശനം 11ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അനുവദിച്ച 131 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും അപ്‌ഗ്രേഡ് ചെയ്ത 95 സ്‌കൂളുകളില്‍ അനുവദിച്ച 143 കോഴ്‌സുകളിലേക്കും 426 അധിക ബാച്ചുകളിലെ സീറ്റുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ ഈ മാസം 11ന് ആരംഭിക്കും.
പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്നതിന് അതത് സ്‌കൂളുകളില്‍ നേരിട്ട് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. 2014-15 അധ്യയന വര്‍ഷത്തെ പ്രോസ്‌പെക്ടസിലെ സംവരണ, യോഗ്യതാ, മെറിറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശം. നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട അധിക ബാച്ചുകളിലെ പ്രവേശം ഏകജാലക സംവിധാനത്തിലൂടെയായിരിക്കും. മെറിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും നാളിതുവരെ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനുള്ള അവസരമായിരിക്കും ആദ്യം നല്‍കുക. തുടര്‍ന്നുള്ള വേക്കന്‍സി നികത്തുന്നതിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ ക്ഷണിക്കും.
പുതിയ സ്‌കൂളുകളിലും അധിക ബാച്ചുകളിലും പ്രവേശനം നേടുന്നവര്‍ക്ക് ക്ലാസുകള്‍ ആഗസ്റ്റ് 20ന് ആരംഭിക്കും. പുതുതായി ഹയര്‍ സെക്കന്‍ഡറി അനുവദിച്ച സ്‌കൂളുകളിലും അധിക ബാച്ചുകള്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങള്‍ അതത് റീജ്യനല്‍ ഡയറക്ടര്‍ മുഖേന സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ നിശ്ചിത മാതൃകയില്‍ ഈ മാസം 16ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഹയര്‍സെക്കന്‍ഡറി ഔദ്യോഗിക വെബ്‌സൈറ്റുകളായ ംംം.റവലെസലൃമഹമ.ഴീ്.ശി, ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്നിവയിലുണ്ട്.