പ്രൊഫ. കെ എം എ റഹീമിന് ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ്‌

Posted on: August 6, 2014 6:00 am | Last updated: August 6, 2014 at 12:28 am

k m a raheemമലപ്പുറം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ പബ്ലിഷിംഗ് ഹൗസ്- 2014ലെ ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡിന് സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും എം ഇ എസ് മമ്പാട് കോളജിലെ മുന്‍ അധ്യാപകനുമായ പ്രൊഫ. കെ എം എ റഹീമിനെ തിരഞ്ഞെടുത്തു. സാമ്പത്തിക ശാസ്ത്ര രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക് പുറമെ വിവിധ സംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണത്തിലും പ്രവര്‍ത്തനത്തിലും മറ്റു സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് പരിഗണിച്ചാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഹികമിയ്യ പാപ്പിനിപ്പാറ, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശിയാണ്.