Connect with us

International

ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു

Published

|

Last Updated

ജറുസലേം: വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഗാസയില്‍ കിരാത നടപടികളുമായി #ഇസ്‌റാഈല്‍ മുന്നോട്ട്. ഗാസയില്‍ ശക്തമായ ആക്രമണം തുടരുമെന്നും നീണ്ട ആക്രമണങ്ങള്‍ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ടെലിവിഷന്‍ പ്രസ്താവനയിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഹമാസിന്റെ തകര്‍ച്ചയാണ് അന്തിമ ലക്ഷ്യമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ, ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മുന്‍ ഹമാസ് പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയയുടെയുടെയും മകന്റെയും വീടിനു നേരെയും ആക്രമണമുണ്ടായി. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 ആയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest