Connect with us

Malappuram

അന്തര്‍ ജില്ലാ മോഷണക്കേസിലെ പ്രതി പിടിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: നിരവധി മോഷണക്കേസുകളിലെ പ്രതി തിരുവനന്തപുരം നെടുമങ്ങാട് കല്ലറ സ്വദേശി നിസാമുദ്ദീ(30)നെ പെരിന്തല്‍മണ്ണ എസ് ഐ. ടി ജോഷിയും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. 13ന് പുലര്‍ച്ചെ ലോകക്കപ്പ് ഫുട്ബാള്‍ മത്സരം നടക്കുന്ന സമയത്ത് പൂപ്പലത്ത് നിന്നും മോഷണം പോയ മോട്ടോര്‍ സൈക്കിളിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കരുളായിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത്. കുറച്ചുനാള്‍ മുമ്പ്് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ക്കെതിരെ നിരവധി സ്വര്‍ണങ്ങളും വാഹനങ്ങളും പണവും മോഷ്ടിച്ചതിന് കേസുകളുണ്ട്. 2009ല്‍ ചടയമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട് കുത്തിതുറന്ന് പത്ത് ലക്ഷത്തോളം രൂപയുടെ മുതലുകളും മോഷണം നടത്തിയിരുന്നു. 2010ല്‍ പാങ്ങാട് നിന്ന് തുണിക്കട കുത്തിതുറന്ന് തുണിത്തരങ്ങള്‍ മോഷണം നടത്തിയ കേസിലും പ്രതിയാണ് നിസമാമുദ്ദീന്‍രണ്ട് തവണ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളതാണ്.
പെരിന്തല്‍മണ്ണ ഡി വൈ എസ് പി. കെ പി വിജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സി ഐ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ എസ് ഐക്കു പുറമെ പി മോഹന്‍ദാസ്, പി എന്‍ മോഹനകൃഷ്ണന്‍, പി കെ അബ്ദുല്‍ സലാം, എന്‍ പി കൃഷ്ണകുമാര്‍, അശ്‌റഫ് കൂട്ടില്‍, എന്‍ വി ശബീര്‍, സി പി മുരളീധരന്‍, സുരേഷ്‌കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest