അനാഥരുടെ ഗ്രാമത്തിന് സ്വദേശി 30 ലക്ഷം സംഭാവന ചെയ്തു

Posted on: July 25, 2014 8:39 pm | Last updated: July 25, 2014 at 8:39 pm

ദുബൈ: അനാഥരുടെ ഗ്രാമത്തിനായി സ്വദേശി ബിസിനസുകാരന്‍ ഔഖാഫിലൂടെ 30 ലക്ഷം ദിര്‍ഹം ദാനം ചെയ്തു. ദുബൈയില്‍ അനാഥര്‍ക്കായി പണിയുന്ന ഫാമിലി വില്ലേജ് പദ്ധതിക്കായാണ് തുക ദാനം ചെയ്തതെന്ന് ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ തയ്യിബ് അല്‍ റെയ്‌സ് വെളിപ്പെടുത്തി. പദ്ധതിയുടെ മുഴുവന്‍ ചെലവിനുമായാണ് തുക നല്‍കിയത്. സംഭാവന നല്‍കിയ സലിം അഹമ്മദ് മൂസയുടെ പേരിലാവും സ്ഥാപനം അറിയപ്പെടുക.