ഹരജികള്‍ ഡെല്‍ഹി ബെഞ്ചിലേക്ക്; വിഴിഞ്ഞം പദ്ധതി വൈകും

Posted on: July 17, 2014 1:16 pm | Last updated: July 18, 2014 at 12:45 am

green triന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ ദേശീയ ഹരിത ട്രെബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്ക് മാറ്റി. ഹരജികള്‍ പരിഗണിക്കാന്‍ ഹരിത ട്രെബ്യൂണലിന് അധികാരമില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് ട്രെബ്യൂണലിന് ഹരജികള്‍ പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് വിധിച്ചത്.

ആഗസ്റ്റ് 24നാണ് ഇനി ഹരജികള്‍ പരിഗണിക്കുക. പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുള്ള ഹരജിയും തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തിയത് സംബന്ധിച്ച് സമര്‍പ്പിച്ച ഹരജിയുമാണ് ട്രെബ്യൂണല്‍ പരിഗണിക്കുക. അതേസമയം ട്രെബ്യൂണല്‍ വിധിക്കെതിരെ തുറമുഖ കമ്പനി സുപ്രീംകോടതി സമീപിക്കുമെന്നും സൂചനയുണ്ട്. ഇത് പദ്ധതി വൈകാന്‍ കാരണമാവും.