കേരളത്തിന് എയിംസ്: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

Posted on: July 17, 2014 12:04 pm | Last updated: July 18, 2014 at 12:45 am
SHARE

harsha vardhanന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് തുടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍. എല്ലാ മലയാളികള്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കും. കേരളത്തിന്റെ ശുപാര്‍ശയില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ എയിംസ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമുണ്ടായിരുന്നില്ല.

കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെ കേരള എം പിമാര്‍ പാര്‍ലിമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here