പഠിപ്പു മുടക്ക് സമരം ഒഴിവാക്കാനാകില്ലെന്ന് പന്ന്യന്‍

Posted on: July 12, 2014 1:30 pm | Last updated: July 13, 2014 at 12:36 am

pannyan raveendranകണ്ണൂര്‍: പഠിപ്പുമുടക്ക് സമരം പൂര്‍ണ്ണമായും ഒഴിവാക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പഠിപ്പു മുടക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത്തരം സമരങ്ങള്‍ ആവശ്യമാണ്. എന്നാല്‍ സമരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും പന്ന്യന്‍ പറഞ്ഞു.
ഇനി പഠിപ്പുമുടക്ക് സമരങ്ങള്‍ ഉണ്ടാകില്ലെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. സിപിഎം നേതാവ് ഇ പി ജയരാജന്‍ പഠിപ്പുമുടക്ക് സമരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവ് ടി വി രാജേഷ് പഠിപ്പുമുടക്ക് സമരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.