Connect with us

National

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസാ പുസ്തകങ്ങള്‍ ബാംഗ്ള ഭാഷയിലും

Published

|

Last Updated

ബംഗഌഭാഷയിലുള്ള മദ്‌റസാ പാഠപുസ്തകങ്ങള്‍ അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡ് പ്രതിനിധികള്‍ അസാമില്‍ പ്രകാശനം ചെയ്യുന്ന

അസാം: സുന്നി വിദ്യഭ്യാസ ബോര്‍ഡ് മദ്‌റസാ പുസ്തകങ്ങള്‍ ഇനി ബാംഗഌഭാഷയിലും. അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ആസാമിലെ സില്‍ചാറിലാണ് ബംഗഌഭാഷയിലുള്ള മദ്‌റസാ പാഠ പുസ്തകങ്ങള്‍ പുറത്തിറക്കിയത്. ഇതോടനുബന്ധിച്ച് വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച മദ്‌റസാധ്യാപകര്‍ക്കുള്ള ട്രെയിനിംഗ് പരിപാടികളില്‍ അസാമിലെ നൂറ് കണക്കിന് അധ്യാപകര്‍ പങ്കെടുത്തു.
ദരാംഗ്, സില്‍ചാര്‍ എന്നീ ജില്ലകളിലാണ് മദ്‌റസാധ്യാപകര്‍കുള്ള പരിശീലന ക്യാമ്പ് നടന്നത്. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡ് നടത്തുന്ന വിദ്യഭ്യാസ പരിപാടികള്‍ ഇതിനകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നിലവില്‍ ഇംഗ്ലീഷ്, ഉര്‍ദു, കന്നട, തമിഴ് എന്നീ ഭാഷകളില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പാഠ പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ പുറത്തിറക്കിയ ബാംഗഌഭാഷയിലുള്ള പുസ്തകങ്ങള്‍ പശ്ചിമ ബംഗാള്‍, ത്രിപുര, അസാം എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ മതപഠനമാണ് സാധ്യമാക്കിയിരിക്കുന്നത്. മൗലാനാ ശംസുല്‍ ഇസ്‌ലാം, പ്രൊഫ. സകരിയ്യ അഹമ്മദ്, യൂസുഫ് മിസ്ബാഹി, വസീം മസൂരി, ഡോ. നൂറുല്‍ ഇസ്‌ലാം, യൂസുഫ് റഹ്മാന്‍, മൗലാനാ സയ്യിദ് വലായ്യത്ത് ഹുസൈന്‍, മൗലാനാ അഫ്താബ് ഹുസൈന്‍ ചൗധരി, മൗലാനാ സൈനുല്‍ ആബിദീന്‍ മന്‍സരി എന്നിവര്‍ പങ്കെടുത്തു.

 

Latest