അമിത് ഷാ ബി ജെ പി അധ്യക്ഷനാകും

Posted on: July 8, 2014 2:14 pm | Last updated: July 9, 2014 at 12:45 am

Amit-shah

ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷനായി അമിത് ഷാ ഉടന്‍ ചുതലയേല്‍ക്കുമെന്ന് സൂചന.നാളെ ചുമതലയേല്‍ക്കുമെന്നും റിപോര്‍ട്ടുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം കൈവരിക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കിയതില്‍ പ്രധാനിയാണ് അമിത് ഷാ.നിലവില്‍ ബിജെപി ജനറല്‍ സെക്രട്ടറിയാണ് അമിത് ഷാ.മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അദ്ദേഹം ആര്‍എസ്എസിനും പ്രിയപ്പെട്ട നേതാവാണ്.നിലവിലെ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്‌ കേന്ദ്ര മന്ത്രിയായതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.അമിത് ഷാ അധ്യക്ഷനാകുന്നതോടെ പ്രധാനമന്ത്രിയും അധ്യക്ഷനും ഒരു സംസ്ഥാനത്തു നിന്നുള്ളവരാകും.സാധാരണ ബിജെപിയില്‍ ഒരേ സംസ്ഥാനത്ത് നിന്നുള്ളവര്‍ ഏറ്റവും ഉന്നത പദവികള്‍ വഹിക്കാറില്ല.ഈ കീഴ്‌വഴക്കം ലംഘിച്ചാണ് അമിത് ഷായെ മോദി അധ്യക്ഷനാക്കുന്നത്.അമിത് പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ വിചാരണ നടക്കുകയാണ്.