ഓര്‍ക്കൂട്ട് ഓര്‍മ്മയാകുന്നു

Posted on: July 1, 2014 9:15 pm | Last updated: July 1, 2014 at 9:23 pm

orkutസോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് ഗൃഹാതുര സ്മരണകളണുര്‍ത്തുന്ന ഓര്‍ക്കൂട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. 2004ലാണ് ഓര്‍ക്കൂട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ഫെയ്‌സ്ബുക്കും പ്രവര്‍ത്തനം ആരംഭിച്ചത് ഇതേ കാലത്തായിരുന്നു. എന്നാല്‍ ഫെയ്‌സ്ബുക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് അതികായകന്‍മാരായി വളര്‍ന്നപ്പോള്‍ കാലത്തിനൊപ്പം മുന്നേറാനാവാതെ ഓര്‍ക്കൂട്ട് തളരുകയായിരുന്നു.

ആരംഭകാലത്ത് വലിയ മുന്നേറ്റം നടത്തിയ ഓര്‍ക്കൂട്ട് ഫെയ്‌സ്ബുക്ക് സജീവമായതോടെ പിന്നോട്ട് പോകുകയായിരുന്നു. പിന്നീട് ബ്രസീലിലും ഇന്ത്യയിലും മാത്രമാണ് ഓര്‍ക്കൂട്ടിന് സാനിദ്ധ്യമറിയിക്കാനായത്. എന്നാല്‍ 2010ല്‍ ഇന്ത്യയിലും 2012ല്‍ ബ്രസീലിലും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഓര്‍ക്കൂട്ടിനെ മറികടുക്കുകയായിരുന്നു.

യു ട്യൂബ്, ബ്ലോഗര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയവ ഓര്‍ക്കൂട്ടിനെ പിന്തള്ളി മുന്നേറിയതിനാല്‍ ഓര്‍ക്കൂട്ടിന് വിടചൊല്ലാന്‍ സമയമായിരിക്കുന്നു എന്നാണ് ഓര്‍ക്കൂട്ടിന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. എല്ലാ ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റികളുടേയും ആര്‍ക്കൈവ് സൂക്ഷിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.