Connect with us

Ongoing News

ശിക്ഷ കഴിഞ്ഞിട്ടും മോചനമില്ല; 12 ബംഗ്ലാദേശികളുടെ ദുരിതം തുടരുന്നു

Published

|

Last Updated

തൃശൂര്‍ : ഉമ്മയെ കാണണം, ഭാര്യയെയും മക്കളെയും കാണണം, ഞങ്ങളെ എങ്ങനെയെങ്കിലും നാട്ടിലേക്കയക്കണമെന്ന് പറഞ്ഞ് കാലില്‍ വീണ് കരഞ്ഞവരെ ആശ്വസിപ്പിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങള്‍ പണിപ്പെട്ടു.
പത്ത് മാസമായി ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാതെ തൃശൂര്‍ രാമവര്‍മപുരത്തെ വൃദ്ധ സദനത്തില്‍ കഴിയുന്ന 12 ബംഗ്ലാദേശികളുടെ തെളിവെടുപ്പിനായി ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങള്‍ എത്തിയപ്പോഴായിരുന്നു വികാരനിര്‍ഭരമായ രംഗങ്ങള്‍.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍ കുട്ടി, അംഗങ്ങളായ അഡ്വ. കെ പി മറിയുമ്മ, പി വി ജോഷി എന്നിവരാണ് രാമവര്‍മപുരത്തുള്ള വൃദ്ധസദനത്തില്‍ ഇന്നലെ രാവിലെ എത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് പ്ലാസ്റ്റിക്ക് കമ്പനിയില്‍ ജോലി തരാമെന്ന് പറഞ്ഞ് ഏജന്റ് ചതിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. 20നും 35നും ഇടയില്‍ പ്രായമുള്ള 12 പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ നാല് പേര്‍ വിവാഹിതരാണ്. ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ട് സഹോദരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കമ്മീഷന്‍ അംഗങ്ങളുടെ മുന്നില്‍ തങ്ങള്‍ ചതിക്കപ്പെട്ട സംഭവം മുഹമ്മദലിയാണ് വിവരിച്ചത്. ബംഗ്ലാദേശിലുള്ള ഏലിയാസ് എന്ന ഏജന്റിന് ഒരാള്‍ക്ക് ഏഴായിരം രൂപ വീതം നല്‍കിയാണ് കേരളത്തിലെത്തിയത്. ഇടനിലക്കാരനായ ആലുവയിലുള്ള മുഈനുദ്ദീന് 1,80,000 രൂപയും നല്‍കി. മുഈനുദ്ദീനു കീഴില്‍ ഒരു മാസം പണിയെടുത്തു. ജോലിയെടുത്തതിന്റെ പണം തന്നില്ലെന്നും പോലീസിനെ കൊണ്ട് പിടിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ആക്രിയെടുക്കുന്ന പണിയായിരുന്നു ഇവര്‍ക്ക് നല്‍കിയത്. ജയില്‍ ശിക്ഷയനുഭവിക്കുന്ന സമയത്ത്് ബംഗ്ലാദേശ് എംബസിയിലെ ഓഫീസര്‍ സന്ദര്‍ശിച്ചിരുന്നു. ശിക്ഷാ കാലവധി കഴിഞ്ഞിട്ടും ഇതുവരെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ നാട്ടിലുള്ളവരുമായി ബന്ധപ്പെടാന്‍ ആരുടെയെങ്കിലും കയ്യില്‍ ഫോണ്‍ നമ്പറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ മുഹമ്മദ് ലിക്‌സണ്‍ നമ്പര്‍ തപ്പിയെടുത്തു വന്നു. നമ്പറില്‍ വിളിച്ചപ്പോള്‍ മറുതലക്കല്‍ പിതാവ് ഫോണെടുത്തതോടെ ആനന്ദകണ്ണീരൊഴുകി.
തങ്ങള്‍ കുടുങ്ങിയിരിക്കുകയാണെന്നും ശിക്ഷ കഴിഞ്ഞിട്ടും മോചനം ലഭിച്ചിട്ടില്ലെന്നും പിതാവിനോട് മുഹമ്മദ് പറഞ്ഞു. എന്നാല്‍ ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ശിക്ഷാ കാലാവധി കഴിയാത്തതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
മതിയായ രേഖകളില്ലാതെ മൂന്ന് വര്‍ഷം മുമ്പാണ് വാടാനപ്പള്ളി പോലീസ് ഇവരെ പിടികൂടിയത്. ചാവക്കാട് കോടതി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും 21,000 രൂപ പിഴയടക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ജയിലില്‍ ചപ്പാത്തിയുണ്ടാക്കിയതിനുള്ള കൂലി ഉപയോഗിച്ച് പിഴയടച്ചു. എന്നാല്‍ ശിക്ഷ കഴിഞ്ഞെങ്കിലും ഇവരുടെ മോചന സാധ്യത വിദൂരമാകുകയായിരുന്നു. ജയില്‍മോചനമായെങ്കിലും എന്തു ചെയ്യണമെന്ന കാര്യത്തില്‍ അധികൃതര്‍ക്കും രൂപമുണ്ടായില്ല.
കലക്ടര്‍ ഇവരെ രണ്ട് ദിവസത്തേക്കെന്ന് പറഞ്ഞ് വൃദ്ധസദനത്തിലെത്തിക്കുകയായിരുന്നു. പത്ത് മാസമായി ഇവര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലാണ് കഴിയുന്നത്. ബംഗ്ലാദേശ് സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ ഇവരുടെ മോചനം നീളുകയായിരുന്നു.
ഇവരെ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായ നാദിയ ജില്ലയിലെത്തിച്ചാല്‍ മോചനത്തിന് നടപടി തുടരാമെന്ന് മുന്‍ കോഴിക്കോട് കലക്ടറും ഇപ്പോള്‍ നാദിയ ജില്ലാ കലക്ടറുമായ പി ബി സലീം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ മോചനം സാധ്യമാകൂ

Latest