പെലറ്റാകാനായില്ല; വീടിന്റെ മുറി കോക്പിറ്റാക്കി

Posted on: April 22, 2014 3:36 pm | Last updated: April 22, 2014 at 3:36 pm

pilot fliht simulator

ചെറുപ്പത്തില്‍ പൈലറ്റ് ആകണമെന്നതായിരുന്നു ഡേവിസിന്റെ മോഹം. പക്ഷേ, അതിന് കണക്ക് വിലങ്ങുതടിയായി. മാത്താമാറ്റിക്‌സിന് മുന്നില്‍ എല്ലാ ആഗ്രഹങ്ങളും തകര്‍ന്നടിഞ്ഞതോടെ ഡേവിസിന്റെ ആ സ്വപ്‌നം പൊലിഞ്ഞു. പക്ഷേ, പൈലറ്റാകണമെന്ന അതിയായ ആഗ്രഹത്തെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ വയസ്സ് 54 ആയപ്പോള്‍ ഡേവിസ് സ്വപ്‌നം സാക്ഷാത്കരിച്ചു. സ്വന്തം വീടിന്റെ ബെഡ്‌റൂം വിമാനത്തിന്റെ കോക്പിറ്റ് സിമുലേറ്ററാക്കിയായിരുന്നു ആ സ്വപ്‌ന സാക്ഷാത്കാരം.

pilot fliht simulator 2

ഇംഗ്ലണ്ടിലെ കോവന്‍ഡ്രി സ്വദേശിയായ ജോണ്‍ ഡേവിസിന്റെ ജീവിത കഥയാണിത്. പൈലറ്റാകാന്‍ സാധികാതായതോടെ തന്റെ വീടിന്റെ ഒരു മുറിയില്‍ ബോയിംഗ് 747-700 വിമാനത്തിന്റെ കോകപിറ്റിന്റെ അതേ വലിപ്പത്തിലുള്ള സിമുലേറ്റര്‍ നിര്‍മിക്കുകയായിരുന്നു അദ്ദേഹം. 20,000 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 2044920 ഇന്ത്യന്‍ രൂപ) ചെലവഴിച്ച് 15 വര്‍ഷം കൊണ്ടാണ് സിമുലേറ്റര്‍ രൂപകല്‍പ്പന ചെയ്തത്. ബോയിംഗ് 747ന്റെ സിമുലേറ്റര്‍ അതേപടി റൂമില്‍ സന്നിവേശിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഈ സിമുലേറ്ററിലിരുന്ന് വിമാനം പറത്തിയാണ് ഈ 54കാരന ആഗ്രഹം സഫലീകരിക്കുന്നത്.

ജോണിന്റെ സിമുലേറ്റര്‍ പ്രസിദ്ധമായതോടെ പ്രൊഫഷണല്‍ പൈലറ്റ്മാര്‍ വരെ ഇവിടെ പരിശീലനത്തിനെത്താനും തുടങ്ങിയിട്ടുണ്ട്. വിമാനം പറത്താന്‍ ആഗ്രഹിക്കുന്നവരും ഇവിടെ നിത്യ സന്ദര്‍ശകരാണ്. ഇതുവരി പ്രതിമാം മുവായിരം ബ്രിട്ടീഷ് പൗണ്ട് ഇദ്ദേഹത്തിന് വരുമാനവും ലഭിക്കുന്നുണ്ട്.

ALSO READ  ചൂട് കൂടുതലെന്ന്; വിമാനത്തിന്റെ ചിറകിലേക്കിറങ്ങി യുവതി