മോഡിയെ എതിര്‍ക്കുന്നവര്‍ക്ക് സ്ഥാനം പാകിസ്ഥാനിലെന്ന് ബി ജെ പി നേതാവ്

Posted on: April 19, 2014 5:12 pm | Last updated: April 20, 2014 at 12:12 pm

giriജാര്‍ഖണ്ഡ്: മോഡി പ്രധാനമന്ത്രിയായാല്‍ മോഡിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമുണ്ടാവില്ലെന്ന് ബീഹാറില്‍ നിന്നുള്ള ബി ജെ പി നേതാവ് ഗിരിരാജ് സിംഗ്. ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ ഒരു തെരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് ബി ജെ പി നേതാവിന്റെ വിവാദ പ്രസ്താവന.

‘ മോഡി പ്രധാനമന്ത്രിപദത്തിലെത്തുന്നത് തടയാന്‍ ശ്രമിക്കുവരുടെ ലക്ഷ്യം പാകിസ്ഥാനാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമുണ്ടാവില്ല. പാകിസ്ഥാനില്‍ മാത്രമായിരിക്കും അവര്‍ക്ക് സ്ഥാനം.’ ഗിരിരാജ് പറഞ്ഞു. നവാഡയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ്. ബി ജെ പിയുടെ മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ നിതിന്‍ ഗഡ്കരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഗിരിരാജിന്റെ പ്രസംഗം.