Connect with us

Kozhikode

സമസ്ത: 30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും സഊദിഅറേബ്യയിലുമായി മുപ്പത് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി.
മഅ്ദനുല്‍ ഉലും എറവക്കോട് – പാലക്കാട് -കേരളം, മദ്‌റസത്തുല്‍ അസ്ഹര്‍ ജുബൈല്‍ – സഊദി അറേബ്യ, അല്‍ മദ്‌റസത്തുല്‍ നൂരിയ മീനവര്‍ കോളനി-കോട്ടൈപട്ടിണം -തമിഴ്‌നാട്, അല്‍ മദ്‌റസത്തുല്‍ നൂരിയ റഹ്മത്ത് നഗര്‍-കോട്ടൈപട്ടിണം -തമിഴ്‌നാട്, അല്‍ മദ്‌റസത്തുല്‍ നൂരിയ സിന്നപ്പള്ളി-കോട്ടൈപട്ടിണം -തമിഴ്‌നാട്, അല്‍ മദ്‌റസത്തുല്‍ നൂരിയ കാവടിപള്ളി കോട്ടൈപട്ടിണം -തമിഴ്‌നാട്, അല്‍ മദ്‌റസത്തുല്‍ നൂരിയ ഇഖ്ബാല്‍ തെരു-1 കോട്ടൈപട്ടിണം -തമിഴ്‌നാട്, അല്‍ മദ്‌റസത്തുല്‍ നൂരിയ ഇഖ്ബാല്‍ തെരു-2 കോട്ടൈപട്ടിണം -തമിഴ്‌നാട്, അല്‍ മദ്‌റസത്തുല്‍ നൂരിയ പെരിയപ്പള്ളി വാസല്‍-കോട്ടൈപട്ടിണം -തമിഴ്‌നാട്, ഹമീദിയ ഖുര്‍ആന്‍ മദ്‌റസ നൈനാര്‍ സ്ട്രീറ്റ് -ഉദന്‍കുടി – തൂത്തുകുടി -തമിഴ്‌നാട്, ആഇശ സിദ്ദീഖ ഖുര്‍ആന്‍ മദ്‌റസ പുതുമാണൈ – ഉദന്‍കുടി- തൂത്തുകുടി-തമിഴ്‌നാട്, അല്‍ മദ്‌റസത്തുന്നൂര്‍ പുതുതെരു – ഉദന്‍കുടി- തൂത്തുകുടി-തമിഴ്‌നാട്, ദാറുസ്സലാം ഖുര്‍ആന്‍ മദ്‌റസ കോല്‍തെരു-ഉദന്‍കുടി- തൂത്തുകുടി-തമിഴ്‌നാട്, മദ്‌റസത്തുല്‍ ഖാദിരിയ്യ ഉദന്‍കുടി – തൂത്തുകുടി -തമിഴ്‌നാട്, ഹിദായത്തുല്‍ മുത്തഖീന്‍ മൈല്‍കല്‍ -തൂത്തുകുടി -തമിഴ്‌നാട്, നൂറുല്‍ ഹിദായ മദ്‌റസ കുമരന്‍ കോളനി – തിരുപ്പൂര്‍-തമിഴ്‌നാട്, മസ്ജിദേ അര്‍റഹ്മാന്‍ മദ്‌റസ മംഗലം – തിരുപ്പൂര്‍-തമിഴ്‌നാട്, മസ്ജിദേ മുഹ്‌യദ്ദീന്‍ മദ്‌റസ മഹാലക്ഷ്മി നഗര്‍ – തിരുപ്പൂര്‍-തമിഴ്‌നാട്, മസ്ജിദേ സിദ്ദീഖ് സുന്നത്ത് വല്‍ ജമാഅത്ത് മദ്‌റസ അനുപെര്‍ പാളയം -തിരുപ്പൂര്‍, ഇമാം അബൂഹനീഫ മദ്‌റസ വി ബി എന്‍ ഇത്‌ലര്‍- ഊട്ടി തമിഴ്‌നാട്, നൂറാനി അറബിക് മദ്‌റസ മിശ്‌രികൊട്ടി -ഹുബ്ലി-കര്‍ണാടക, ഗൗസിയ അറബിക് മദ്‌റസ ഹുസൂര്‍ കൊല്ലി – ഹുബ്ലി -കര്‍ണാടക, എച്ച് കെ ജി എന്‍ അറബിക് മദ്‌റസ ബാസാസ്വര്‍ നഗര്‍ – ഹുബ്ലി -കര്‍ണാടക, റുസ്തും ശഹീദ് അറബിക് മദ്‌റസ മുള്ളഗല്ലി – ഹുബ്ലി-കര്‍ണാടക, ഫൈസാനേ റസാ അറബിക് മദ്‌റസ ഗാന്ധിനഗര്‍ – ഹുബ്ലി-കര്‍ണാടക, ഫൈസാനുല്‍ ഖുര്‍ആന്‍ അറബിക് മദ്‌റസ കള്ളിവാഡ – ഹുബ്ലി-കര്‍ണാടക, അസ്സഖാഫത്തുസുന്നിയ്യ വുമണ്‍സ് മദ്‌റസ ഗണേഷ്‌പേട്ട് – ഹുബ്ലി-കര്‍ണാടക, അശ്‌റഫിയ ഖാദിരിയ ബഗ്ദാദിയ അറബിക് മദ്‌റസ തദസ്സ് – ഹാവേരി-കര്‍ണാടക, ദാറുല്‍ ഉലും ഹസ്‌റത്തേ ബിലാല്‍ മദ്‌റസ ശിലാവന്ത് സോംപുര്‍ – ഹാവേരി-കര്‍ണാടക, ഫൈസാനേ റസാ അറബിക് മദ്‌റസ റസാടൗണ്‍ – ഹുബ്ലി-കര്‍ണാടക എന്നീ മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി.
സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പ്രൊഫ. കെ എം എ റഹീം, സി മുഹമ്മദ് ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപള്ളി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി എം കോയമാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, പി സി ഇബ്‌റാഹിം മാസ്റ്റര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ പി ഉമര്‍ ഹാജി, മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, എന്‍ എ അബ്ദുര്‍റഹ്മാന്‍ മദനി ജപ്പു, പി അലവി ഫൈസി കൊടശ്ശേരി, കെ എ മഹ്മൂദ് മുസ്‌ലിയാര്‍ കൊടക്, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു.