ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ കൈയേറ്റം: പിണറായി

Posted on: April 3, 2014 12:46 am | Last updated: April 3, 2014 at 12:46 am

കോഴിക്കോട്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ ആര്‍ എസ് എസ് നടത്തുന്ന കൈയേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ഇതു അംഗീകരിച്ച് കൊടുക്കാനാകില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സ്വാമി സന്ദീപാനന്ദഗിരിയെ ആക്രമിച്ചതും ഡി സി ബുക്‌സിനു നേരെ ആക്രമണമുണ്ടായതും ഇതിന്റെ ഭാഗമാണ്. അസഹിഷ്ണുത കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്സ്‌ക്ലബ്ബില്‍ ‘ദില്ലി ചലോ’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സി പി എമ്മും ഡി വൈ എഫ് ഐയും വേണ്ടത്ര ജാഗ്രത കാണിച്ചില്ലല്ലോ എന്ന ചോദ്യത്തിന് മാധ്യമങ്ങളും അത് കാണിച്ചില്ലെന്നായിരുന്നു മറുപടി. ആദ്യം നിങ്ങള്‍ കൊണ്ടുവാ എന്നിട്ട് നോക്കാമെന്നും പിണറായി കൂട്ടിചേര്‍ത്തു.