ബി ജെ പി സ്ഥാനാര്‍ഥികളായി; തിരുവനന്തപുരത്ത് ഒ രാജഗോപാല്‍

Posted on: February 28, 2014 3:22 pm | Last updated: March 1, 2014 at 7:21 am

o rajagopalതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ഥികളുടെ പട്ടികയായി. മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിക്കും. അല്‍ഫോന്‍സ് കണ്ണന്താനം കോട്ടയത്തോ പത്തനംതിട്ടയിലോ ജനവിധി തേടും. കോട്ടയത്ത് രാധാകൃഷ്ണമേനോനെയും പത്തനംതിട്ടയില്‍ പി.എസ്. ശ്രീധരന്‍പിള്ളയെയും പരിഗണിക്കുന്നുണ്ട്.

കോഴിക്കോട് മണ്ഡലത്തില്‍ സി.കെ. പത്മനാഭന്‍ മത്സരിക്കും. പൊന്നാനിയില്‍ ജിനചന്ദ്രന്‍, എറണാകുളത്ത് എ.എന്‍. രാധാകൃഷ്ണന്‍, തൃശൂരില്‍ ശോഭ സുരേന്ദ്രന്‍, കാസര്‍കോട്ട് കെ. സുരേന്ദ്രന്‍, ചാലക്കുടിയില്‍ പി.എം. വേലായുധന്‍, പാലക്കാട് സി. കൃഷ്ണകുമാര്‍, കണ്ണൂരില്‍ വി.കെ. സജീവന്‍, വടകരയില്‍ എം.ടി. രമേശ് എന്നിവരാണ് മത്സര രംഗത്തിറങ്ങുക.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത്. സ്ഥാനാര്‍ഥികളുടെ പട്ടിക കേന്ദ്രകമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയാണ് അന്തിമ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.