Connect with us

Ongoing News

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോളും

Published

|

Last Updated

ബാഴ്‌സലോണ: സ്മാര്‍ട്ട് ഫോണിലെ മെസേജിംഗ് ആപ്‌ളിക്കേഷനായ വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോളും ലഭ്യമാകും. വാട്‌സ്ആപ്പ് സി ഇ ഒ ജാന്‍ കോയുമ്മയാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ്പിനെ 19 ബില്യണ്‍ എന്ന ഭീമന്‍ തുകക്ക് ഫേസ്ബുക്ക് സ്വന്തമാക്കിയതിനു പിന്നാലെയാണ് പുതിയ സൗകര്യം വാട്‌സ്ആപ്പില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

നിലവില്‍ വോയ്‌സ് ചാറ്റിംഗ് വാട്‌സ്ആപ്പില്‍ ഉണ്ട്. എന്നാല്‍ വോയ്‌സ് കോളിംഗ് വഴി തത്സമയം സംസാരിക്കാവുന്ന സൗകര്യമാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലുമായിരിക്കും വോയ്‌സ് കോളിംഗ് സൗകര്യം ഉണ്ടായിരിക്കുക. ഭാവിയില്‍ ബ്ലാക്ക്‌ബെറി, മൈക്രോസോഫ്റ്റ്, നോക്കിയ ഫോണുകളിലും വോയ്‌സ് കോളിംഗ് സേവനം ലഭ്യമാക്കുമെന്നും സി ഇ ഒ ജാന്‍ കോയുമ്മ പറഞ്ഞു.