Connect with us

Gulf

ക്രഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

Published

|

Last Updated

ദുബൈ: ക്രഡന്‍സ് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നാളത്തെ കുട്ടിയെന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. കുട്ടികളെ എങ്ങനെ വിജയകമായി വളര്‍ത്തിയെടുക്കാമെന്ന ആശയത്തില്‍ ഊന്നി നടത്തിയ ശില്‍പ്പശാല ശ്രദ്ധേയമായി.
കുട്ടികളുടെ കഴിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള സ്‌കില്‍ റിപോര്‍ട്ടും പ്രോഗ്രസ് റിപോര്‍ട്ടും ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ നാളത്തെ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകമായിരിക്കുമെന്നു കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ വിദഗ്ധനായ രാജഗോപാല്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ വിജയകരമായി വാര്‍ത്തെടുക്കുക ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാര്യമാണ്.
പുതിയ അവസരങ്ങള്‍ക്കൊത്ത് മത്സരിക്കാനും അറിവ് വികസിപ്പിക്കാനും കുട്ടികളെ പ്രാപ്തമാക്കേണ്ടിയിരിക്കുന്നു. പരമ്പരാഗത രീതികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ട്രഡിഷ്ണല്‍ റിപോര്‍ട്ടിംഗ് ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിക്കില്ല. സ്‌കില്‍ റിപോര്‍ട്ടിനെ ആശ്രയിക്കുന്നത് രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൃത്യമായി മനസിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ക്രഡന്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപല്‍ ഖുല്‍ഭൂഷണ്‍ കയിന്‍ സംസാരിച്ചു.

Latest