സരിതക്ക് വഴിവിട്ട് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

Posted on: February 22, 2014 11:08 am | Last updated: February 23, 2014 at 7:52 am

oommen chandyകല്‍പ്പറ്റ: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍ക്ക് നിയമവിരുദ്ധമായി ഒരം സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിത ജാമ്യത്തിലിറങ്ങിയത് മുഖ്യമന്ത്രിയുടെ തിരക്കഥ പ്രകാരമാണെന്ന് പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

തെളിയാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സരിതക്ക് ജാമ്യം നല്‍കിയാല്‍ പലതും പുറത്തു പറയുമെന്നതുകൊണ്ട് ജാമ്യം നിഷേധിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്നയിരുന്നു ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. നിയമം അറിയാതെയാണ് പിണറായിയുടെ പ്രസ്താവന. ഡി ജി പി ശങ്കര്‍ റെഡ്ഢിക്കെതിരെ പിണറായി നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്