റേഷന്‍ വ്യാപാരികളുടെ സമരം ഒത്തുതീര്‍ന്നു

Posted on: February 17, 2014 6:00 am | Last updated: February 18, 2014 at 7:14 am

ration shop

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍ന്നു. റേഷന്‍ വ്യാപാരികളുടെ സംഘടനാ പ്രധിനിധികളും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

കമ്മീഷന്‍ വ്യവസ്ഥക്കു പകരം വേതനവ്യവസ്ഥ കൊണ്ടുവരിക, റേഷന്‍ സാധനങ്ങള്‍ നേരിട്ട് കടകളിലെത്തിക്കുക, 2012 മുതലുള്ള കമ്മീഷന്‍ കുടിശ്ശിക നല്‍കുക, എ പി എല്‍ കുടുംബങ്ങള്‍ക്കുള്ള ഗോതമ്പ് പുനഃസ്ഥാപിക്കുക, 2012ല്‍ കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കാന്‍ നടപടി സ്വീകരിക്കുക, സോള്‍വന്‍സി രജിസ്‌ട്രേഷനും അതുമായി ബന്ധപ്പെട്ട പരിഷ്‌കരണ നടപടികളും നിര്‍ത്തിവെക്കുക, ഇരട്ട ലൈസന്‍സ് സമ്പ്രദായം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.