മലയാളി എം പിമാര്‍ക്ക് ഡല്‍ഹി പോലീസിന്റെ മര്‍ദ്ദനം

Posted on: February 14, 2014 7:32 pm | Last updated: February 15, 2014 at 8:15 am

rajeshന്യൂഡല്‍ഹി: മലയാളി എം പിമാരായ എം ബി രാജേഷിനും എം പി അച്ചുതനും ഡല്‍ഹി പോലീസിന്റെ മര്‍ദ്ദനം. ഡല്‍ഹി സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് എം പിമാര്‍ക്ക് മര്‍ദ്ദനമേറ്റത്.

വംശീയാധിക്ഷേപം ചോദ്യം ചെയ്തതിന് മര്‍ദ്ദനത്തിനിരയായി മരിച്ച നിദോ താനിയക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയത്.