റെയില്‍ ബജറ്റവതരണം ബഹളം കാരണം തടസ്സപ്പെട്ടു

Posted on: February 12, 2014 1:30 pm | Last updated: February 12, 2014 at 1:30 pm

kharge

ന്യൂഡല്‍ഹി: രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന റെയില്‍ ബജറ്റ് ബഹളം മൂലം തടസ്സപ്പെട്ടു. തെലങ്കാന പ്രശ്‌നത്തില്‍ ആന്ധ്രയില്‍ നിന്നുള്ള എം പിമാരാണ് ബഹളമുണ്ടാക്കിയത്. ഇതോടെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബജറ്റ് മുഴുവന്‍ അവതരിപ്പിക്കാതെ മേശപ്പുറത്ത് വെക്കുകയായിരുന്നു.

രാവിലെ മുതല്‍ തന്നെ എം പിമാര്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ആന്ധ്ര എം പിമാര്‍ പ്ലക്കാര്‍ഡുമായാണ് സഭയിലെത്തിയത്. ഖാര്‍ഗെയുടെ സുരക്ഷക്കായി മറ്റ് അംഗങ്ങള്‍ അദ്ദേഹത്തിന് ചുറ്റും വലയം തീര്‍ത്ത ശേഷമാണ് ബജറ്റവതരണം ആരംഭിച്ചത്.

ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ മൂന്നു മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.