Malappuram
ആംബുലന്‍സിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്

തിരൂര്‍: അപകടത്തില്‍ പെട്ടയാളെ കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. ഇന്നലെ രാവിലെ ഏഴു മണിയോടെ ബസ് സ്റ്റാന്റ് പരിസരത്താണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രക്കാരായിരുന്ന തലക്കടത്തൂര്‍ മൂത്തേടത്ത് അശോകന്‍(52), തിരുവനന്തപുരം കരമന പനയില്‍പുത്തന്‍വീട്ടില്‍ സ്റ്റാര്‍ലിന്‍ (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിരാവിലെ ചമ്രവട്ടം പാലത്തില്‍ നടക്കുന്നതിനിടെ ബൈക്കിടിച്ച് പരുക്കേറ്റ കരുമത്തില്‍ കുളങ്ങരവീട്ടില്‍ അബ്ദുല്‍റശീദി (40)നെയും കൊണ്ട് കോട്ടക്കലിലെ സ്വകാര്യആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.
ചമ്രവട്ടത്ത് വെച്ച് ബൈക്കിടിച്ച അപകടത്തില്‍ താടിയെല്ല് തകര്‍ന്ന ഇയാള്‍ക്ക് തുടര്‍ന്ന് ആംബുലന്‍സിടിച്ച അപകടത്തിലും പരുക്കേറ്റിട്ടുണ്ട്.
---- facebook comment plugin here -----